ആത്മസഖി
വിഷാദ ഗാനങ്ങൾ 2
Aathma sakhi (Vishada Gaanangal (Vol2))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജെ എം രാജു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:27.

ആത്മസഖീ അനുരാഗിണി
ഇരുള്‍മൂടുമെന്‍ ജീവിതത്തില്‍
ഒരു തിരിനാളവുമായ്
വരികയില്ലേ നീയെന്‍
ഓമലേ ആരോമലേ
(ആത്മസഖി)

വാതില്‍ക്കല്‍ വളര്‍മതി പോലെ നീ
വന്നെന്നില്‍ കതിരൊളി തൂകീ നീ (വാതില്‍ക്കല്‍ )
ഓര്‍മ്മിക്കാന്‍ എന്നെന്നും അത് മാത്രം
ലാളിക്കാന്‍ നിന്‍ രൂപശ്രീ മാത്രം
മൌനത്തിന്‍ വത്മീകം വളരുമ്പോള്‍
വത്മീകം വളരുമ്പോള്‍
(ആത്മസഖി )

ഭൂഗോളം തിരിയുവതറിയാതെ
ഭൂവില്‍ ഞാന്‍ അലയുമൊരഴലായ് (ഭൂഗോളം )
കാണും നാം എന്നുള്ള വിശ്വാസം
ഒന്നല്ലോ എന്‍ വാഴ്വിന്‍ ആശ്വാസം
എന്നുള്ളം ചാഞ്ചല്യം കൊള്ളുമ്പോള്‍
ചാഞ്ചല്യം കൊള്ളുമ്പോള്‍
(ആത്മസഖി )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts