പറയാനുള്ളത്
വിഷാദ ഗാനങ്ങൾ 2
Parayaanullath (Vishada Gaanangal (Vol2))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജെ എം രാജു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:27.

പറയാനുള്ളത് മുഴുവന്‍ കണ്ണില്‍
പകര്‍ത്തി വന്നവളെ - വിട
പറയാന്‍ വന്നവളെ
പതറും കരളില്‍ ഇടറും മൊഴിയാല്‍
നിനക്ക് മംഗളം അരുളുന്നു - ഞാന്‍
നിനക്ക് മംഗളം അരുളുന്നു
(പറയാന്‍ )

ഇത്തിരിനാളിന്‍ പരിചയം കൊണ്ടൊരു
സ്വപ്ന സൌധം ഞാന്‍ തീര്‍ത്തു (ഇത്തിരി )
അതില്‍ നിന്നെക്കണ്ടു എന്റെ ദുഃഖങ്ങള്‍
നിദ്രയെ പുല്കിയിരുന്നു
പോയ നിശകള്‍ തോറും
പോയ ദിനങ്ങള്‍ തോറും
പോയ ദിനങ്ങള്‍ തോറും
(പറയാന്‍ )

ഇത്രയും വേഗം പിരിയുവാനെങ്കില്‍
ഒന്നുചേര്‍ന്നതെന്തിനു നാം (ഇത്രയും )
ഇനി തമ്മില്‍ കാണാം , കാണാതിരിക്കാം
എങ്കിലും എന്റെതല്ലോ
നിന്‍ സ്നേഹപ്രസാദം
ഏതിലും ധന്യമല്ലോ
ഏതിലും ധന്യമല്ലോ
(പറയാന്‍ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts