ഏകാകിനി
വിഷാദ ഗാനങ്ങൾ 2
Ekaakini (Vishada Gaanangal (Vol2))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജെ എം രാജു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:26.

ഉം …ഉം …

ഏകാകിനി നിശീഥിനി
എന്റെ സ്വാഗതം (ഏകാകിനി )
നിനക്കായ് നല്‍കാന്‍ എന്നില്‍
നിനക്കായ് നല്‍കാന്‍ എന്നില്‍
എന്നും ഈ ഗീതം ….ഓ …
(ഏകാകിനി )

തമസ്സാണ് നിന്‍ കയ്യില്‍ എന്നാലും എന്നെ
സ്നേഹിക്കുവാന്‍ നീ മാത്രം (തമസ്സാണ് )
മൃദുപാണിയാലുള്ള നിന്‍ ലാളനം
ഹൃദയത്തിന്‍ ആന്തോളനം (മൃദു )
അതില്‍ നിന്നും ഈ ഗീതം
(ഏകാകിനി )

ശ്യാമാംഗിയാണ് നീ എന്നാലും കണ്ണില്‍
കാഞ്ചന നാളങ്ങളല്ലോ (ശ്യാമാംഗി )
അതി ദിവ്യമാകുമാ പ്രഭയാലല്ലോ
അകതാരിന്‍ ഉന്മീലനം (അതി ദിവ്യ )
അതില്‍ നിന്നും ഈ ഗീതം
(ഏകാകിനി )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts