ഭഗവാന്റെ ശ്രീപാദ
വനമാല
Bhagavaante sreepaada (Vanamaala)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകമാസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:23.

ഭഗവാന്റെ ശ്രീപാദധൂളീകണം
ദുരിതങ്ങള്‍ക്കൊക്കെയും സിദ്ധൗഷധം
ഗുരുവായൂരമ്പലം കല്‌പവൃക്ഷം
ഉരുവിടാം നമ്മള്‍ക്ക് മുക്തിമന്ത്രം
നാരായണ നാരായണ നാരായണ

ഭഗവത്‌പദാബ്ജപരാഗത്തിന്‍‌മുമ്പിലീ
അവനി വെറും മണല്‍ത്തരിയല്ലയോ
അലകടലൊരു തുള്ളി വെള്ളം
ആകാശം ചെറിയൊരു സുഷിരം
വഹ്നി വെറുമൊരു തീപ്പൊരി
വായു വെറുമൊരു നിശ്വാസം
നാരായണ നാരായണ നാരായണ
(ഭഗവാന്റെ)

ഭഗവത്പദാംബുജസ്മരണയില്ലെങ്കില്‍
ഈ ഭക്തി വെറും മഞ്ഞത്തുണിയല്ലയോ
വ്രതങ്ങള്‍ വ്യായാമങ്ങള്‍...
വേദങ്ങള്‍ വനരോദനങ്ങള്‍...
കര്‍മ്മം വെറും പ്രാണിധര്‍മ്മം...
തീര്‍ത്ഥാടനം ഗജസ്നാനം...
നാരായണ നാരായണ നാരായണ
(ഭഗവാന്റെ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts