കൊടിയ വേനൽക്കാലം
ചില്‍ഡ്രണ്‍സ് സോങ്ങ്സ് - ഭാഗം ഒന്ന്
Kodiya Venalkaalam (Children's Songs - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:21.
 
ഒരു കാര്യം പ്രവർത്തിക്കുന്നതിനു മുൻപ്
രണ്ടു പ്രാവശ്യം ചിന്തിക്കണം
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട !

കൊടിയ വേനൽക്കാലം കുളങ്ങൾ വറ്റിയ കാലം
കുതിച്ചും ചാടിയും രണ്ടു തവളകൾ
കുണ്ടു കിണറ്റിനരികിൽ വന്നു (2)
ദാഹനീരിനായി ദാഹനീരിനായി (2)
(കൊടിയ വേനൽക്കാലം..)

തുള്ളി വെള്ളം കണ്ടു തവളകൾ തുള്ളി തുള്ളി ചാടി
മൂത്ത തവള പറഞ്ഞു അനിയാ മുങ്ങാംകുഴികളിടാം
ചാടാം ഒന്നിച്ചു ചാടാം (തുള്ളി വെള്ളം....)
ഉള്ള വെള്ളം മുഴുവൻ നമ്മുടെ സ്വന്തമാക്കാം
നമ്മുടെ സ്വന്തമാക്കാം (ഉള്ള വെള്ളം...)
(കൊടിയ വേനൽക്കാലം..)

ഒന്നു ചിന്തിച്ചിട്ടിളയ തവളയും വിക്കി വിക്കി പറഞ്ഞു
വേണ്ട ചേട്ടാ വേണ്ടാ വെറുതെ കുഴപ്പം കാട്ടരുതേ
ചാകാൻ ഒരുങ്ങിടല്ലേ
വെയിൽ തുടർന്നാൽ കിണർ വരണ്ടാൽ
ഗതിയെന്താകും നമ്മുടെ ഗതിയെന്താകും
(കൊടിയ വേനൽക്കാലം..)




 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts