ഏഴുനില മാളിക
ചില്‍ഡ്രണ്‍സ് സോങ്ങ്സ് - ഭാഗം ഒന്ന്
Ezhunila Maalika (Children's Songs - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:20.

ഏഴുനിലമാളിക മട്ടുപ്പാവിനുള്ളിലെ
കാവൽ നായ്ക്ക് പണ്ടു പണ്ടൊരക്കിടി പറ്റി (2)
കാലത്തെ കാക്കകൾ കൊത്തു കൂടി
തട്ടി താഴത്തു വീഴിച്ചോരെല്ലു കിട്ടി (2)
(ഏഴുനില...)

തൻ മുന്നിൽ വീണൊരാ എല്ലുമായ് നായ
വാലാട്ടിക്കൊണ്ടേ പാഞ്ഞു പോയീ (2)
അതു വഴി ഓടിയും ഇതുവഴി ചാടിയും (2)
പാത്തും പതുങ്ങീം കടന്നു പോയി (2)
(ഏഴുനില...)

പോകും വഴിയിലൊരു പാലമേറി
താഴെ വെള്ളത്തിൽ സ്വന്തം നിഴലു കണ്ടു (2)
എതിരിടുവാനുടൻ മുതിരുകയായവൻ (2)
ഒറ്റക്കുര...
ഒറ്റക്കുര വെള്ളത്തിൽ എല്ലു പോയി
(ഏഴുനില...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts