പണ്ടു പണ്ടൊരു കൊക്ക്
ചില്‍ഡ്രണ്‍സ് സോങ്ങ്സ് - ഭാഗം ഒന്ന്
Pandu Pandoru Kokku (Children's Songs - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,ഗീതു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:20.

എല്ലാവർക്കും അറിയാവുന്നതല്ലേ കൊക്കിന്റെയും ചെന്നായയുടെയും കഥ.ദുഷ്ടന്റെ പ്രത്യുപകാരം എന്താണെന്ന് ആ കഥ വ്യക്തമാക്കുന്നില്ലേ ??



പണ്ടു പണ്ടൊരു കൊക്ക് പണ്ടാര കൊക്ക്
പഞ്ചമിക്കുളങ്ങരെ ഭജനമിരുന്നു ഭജനമിരുന്നു
പല്ലു കൊഴിഞ്ഞൊരു ചെന്നായ്
ഒരു പടുവയസ്സൻ ചെന്നായ്
മറുകരയിൽ മഹർഷിയെപ്പോലെ തപസ്സിരുന്നു
(പണ്ടു പണ്ടൊരു.....)


തപസ്സല്ലാ പൂജയല്ലാ തേവാരമല്ലാ
മകരമീനിനെ കടിച്ചു തിന്നപ്പോൾ അബദ്ധം പറ്റിയതാണല്ലോ
തൊണ്ടയിൽ മുള്ളു കുരുങ്ങി ചെന്നായ് നിന്നു പരുങ്ങി
ക്ഷമ നശിച്ചു നിലവിളിച്ചു
മുള്ളേ പോ മുള്ളേ പോ മുള്ളേ പോ
പോയില്ലാ മുള്ളു പോയില്ലാ
പോയില്ല മുള്ളു പോയില്ലാ
(പണ്ടു പണ്ടൊരു.....)


പറന്നു പറന്നടുത്തു ചെന്ന് പണ്ടാരക്കൊക്ക് ചോദിച്ചു
തൊണ്ടക്കുള്ളിലെ മുള്ളുകൾ ഞാനങ്ങെടുത്തു തന്നാലോ
പ്രത്യുപകാരം ചെയ്യാമെന്നേറ്റു ചെന്നായ് വായ് തുറന്നു
തൊണ്ടക്കുള്ളിലെ മുള്ളുകളെല്ലാം ചുണ്ടുകളാലെടുത്തു
ചുണ്ടുകളാലെടുത്തു കൊക്ക് ചുണ്ടുകളാലെടുത്തു
ചുണ്ടുകളാലെടുത്തു കൊക്ക് ചുണ്ടുകളാലെടുത്തു
(പണ്ടു പണ്ടൊരു.....)

തിരിഞ്ഞു നടന്ന ചെന്നായിങ്ങനെ വിളിച്ചു പറഞ്ഞു
നീണ്ട നിന്റെ ചുണ്ടുകളെന്റെ തൊണ്ടയിലായപ്പോൾ
കടിച്ച് കടിച്ചു മുറിച്ചു തിന്നാൻ കൊതിച്ചു പോയി ഞാൻ
പ്രത്യുപകാരസ്മരണയാലതു ചെയ്തതില്ല ഞാൻ
(പണ്ടു പണ്ടൊരു.....)





 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts