പൊന്നിലും പുന്നാരമിൽ
മൈലാഞ്ചിപ്പാട്ടുകൾ 1
Ponnilum Punnaaramil (Mylanchi Pattukal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി എം കുട്ടി
ഗാനരചനപി.കെ.ഹലീമ
ഗായകര്‍കെ ജെ യേശുദാസ് ,വിളയിൽ ഫസീല ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:20.

പൊന്നിലും പുന്നാരമില്‍ തെളിവായ മുത്ത് മൊഹമ്മദാരെ
പൂരണര്‍ സകലോര്‍ക്ക്മുന്‍ പ്രഭൂവരായ മുസമ്മിലാരേ
മന്നവര്‍ നബി ദീനില്‍ മുന്നമെ വന്നവര്‍ മകളാണ് നൂറെ
മങ്കകള്‍ സകലത്തിലും മാണിക്യമോ മട്ടെന്ത് ചേരെ

കണ്ണിയാല്‍ കണ്ണഞനം കടഞ്ഞതോകൊണ്ടുള്ള ചേലെ
കൗതുകമോറും ചിരി ചെന്താമര വിടര്‍ന്ത പോലെ
മിന്നിടും മുടി കറുപ്പ് ബണ്ടിരകൈല്‍ ഉണ്ട് മേലെ
മുത്ത് രത്ന കട്ടി മാറില്‍ ചെപ്പ്പോല്‍ വന്നിട്ടതാലെ

അറിവിച്ച് സമയത്തില്‍ ഉമൈഹോജാവേ
അമ്പിയര്‍ സകലര്‍ക്കും മഹാതാജാവേ
താജരയെന്മകളായിഷയിപ്പം
രാജരുവാഴുവാന്‍ പോരവലിപ്പം
ബാജവയസ്സനവാമെ ചെറുപ്പം
ചെറുപ്പമ്മാര്‍ കുളള്‍തങ്ങള്‍ക്കിണയാകുമോ
ചിന്തയില്‍ ശരിയായ നിനവൊക്കുമോ

ഹൊക്കുമുയെനുള സംശയമാലെ
ഹക്ക് റസൂലാരുള്‍പ്പടി പോലെ
ബെക്കമെനിക്കുളമില്‍ക്കനി മോളെ
മോളേയിന്നുമേമുന്‍പിലയക്കും ഞാനേ
മൊളിന്തബൂബക്കര്‍സീതിക്കുളര്‍ന്തു പോനേ

അറിവിച്ച് സമയത്തില്‍ ഉമൈഹോജാവേ
അമ്പിയര്‍ സകലര്‍ക്കും മഹാതാജാവേ
അറിവിച്ച് സമയത്തില്‍ ഉമൈഹോജാവേ
അമ്പിയ സകലര്‍ക്കും മഹാതാജാവേ (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts