ഇനി നീല വിശാലതയില്‍
ആര്‍ദ്രഗീതങ്ങള്‍
Ini Neela Vishalalathayil (Aardra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:32.
ഇനി നീലവിശാലതയില്‍ ചിറകാർന്നുപറന്നുയരാം
ഇനി ദൂരെ അനന്തതയില്‍ സ്വരവീചികളായുയരാം
ഋതുശാരിക പ്രിയഗായിക
ഋതുശാരിക ഗായിക കൂട്ടിനുവരുമിനി
നീലവിശാലതയില്‍ ചിറകാർന്നുപറന്നുയരാം
ഇനി ദൂരെ അനന്ദതയില്‍ സ്വരവീചികളായുയരാം

ഭാവനയില്‍ ശുഭകാമനയില്‍
ഭാവനയില്‍ ശുഭകാമനയില്‍ നീന്താം
കാണാക്കിനാക്കള്‍ കൊണ്ടുവാ... (2)
എന്നരികില്‍ നീ വന്നിടുകില്‍ (2)
ചില്ലകളില്‍ മഴവില്ലുകളില്‍ (2)
കുനിചില്ലികളാലൊരു കഥയെഴുതാം (2)
(ഇനി നീലവിശാലതയില്‍ )

കാമിനിയോ ഹിമവാഹിനിയോ
കാമിനിയോ ഹിമവാഹിനിയോ ആരോ
സ്നേഹാർദ്രമഗീതം മൂളിയോ (2)
നിന്‍ ചിരിയോ മധുമഞ്ജരിയോ (2)
ഒഴുകിവരും തനുതഴുകി വരും (2)
ചിരസുരഭികളോ നിന്‍‌മൃദുമൊഴിയോ (2)
(ഇനി നീലവിശാലതയില്‍ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts