കവിതേ പ്രിയതേ
സ്വീറ്റ് മെലഡീസ് 3
Kavithe Priyathe (Sweet Melodies Vol III)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:29.


കവിതേ പ്രിയതേ ഒരു സംഗമത്തില്‍
കരളില്‍ പകരും ഒരു സാന്ത്വനത്തില്‍
നീ നല്കുമോരോ ചുംബനപ്പൂവും
ചുണ്ടോടു ചേര്‍ക്കാം സൂക്ഷിച്ചു വയ്ക്കാം
എന്നെന്നുമെന്നെന്നുമാസ്വദിക്കാന്‍
എന്നെന്നുമെന്നെന്നുമാസ്വദിക്കാന്‍
(കവിതേ )

സ്വര്‍ഗ്ഗീയ സംഗീത ധാരയില്‍ മുങ്ങും
മാസ്മര നിമിഷങ്ങളേ (സ്വര്‍ഗ്ഗീയ )
നിങ്ങളും ഞാനുമീ ധന്യാനുഭൂതിയില്‍
നിങ്ങളും ഞാനുമീ ധന്യാനുഭൂതിയില്‍
ഇവളരുളിയ ലഹരികള്‍ തന്‍ പൂന്തേന്‍ തുള്ളിയല്ലോ
പൂന്തേന്‍ തുള്ളിയല്ലോ
(കവിതേ )

നീ നല്‍കുമാനന്ദ രാഗോത്സവത്തിന്‍
ലോലമാം ചലനങ്ങളില്‍ (നീ നല്‍കും )
പല്ലവം വെല്ലുമീ മാറില്‍ മയങ്ങും ഞാന്‍
പല്ലവം വെല്ലുമീ മാറില്‍ മയങ്ങും ഞാന്‍
വിരല്‍നഖമുനയെഴുതിടുമൊരു ചിത്രം മാത്രമല്ലോ
ചിത്രം മാത്രമല്ലോ
(കവിതേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts